സ്നേഹവീടിന്റെ താക്കോൽ കൈമാറി

നിലംപൊത്താറായ വീട്ടിൽ നിന്നു റജിയും മകനും സ്നേഹവീട്ടിലേക്കു താമസം മാ റി. ജി.എസ്.ജയലാൽ എം എൽ എ വീടിൻ്റെ താക്കോൽ കൈമാറി. തൃക്കോവിൽ വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി. എ സ്. സിന്ധു അധ്യക്ഷനായി. മലയാള മനോരമ സർക്കുലേഷൻ മാനേജർ അരവിന്ദ് ദേവസ്യ, പ്രിൻസിപ്പൽ ഡോ. വൈ. ജോയി, മാനേജർ ഫാ. ബോബി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിവകുമാർ, പഞ്ചായത്തംഗം മോനിഷ, പുല്ലാങ്കുഴി ബിൽഡേഴ്സ് മാനേജർ സജീവ് പുല്ലാംകുഴി, കൊട്ടിയം പൗരവേദി പ്രസിഡന്റ്റ് കൊട്ടിയം എൻ.അജിത് കുമാർ, റൈസിങ് കൊട്ടിയം ജനറൽ സെക്രട്ടറി രാജേഷ് ആധാരം, ഷി ബു റാവുത്തർ, വ്യാപാരി വ്യവ സായി ഏകോപന സമിതി കൊട്ടിയം പ്രസിഡന്റ് കബീർ, സെക്രട്ടറി എസ്. പളനി, ഖുറേഷി, പ്രോഗ്രാം ഓഫിസർമാരായ എസ്.ശാലി, സ്നേഹ മറിയം എന്നിവർ പ്രസംഗിച്ചു.
നാഷനൽ സർവീസ് സ്കീമന്റെ നേതൃത്വത്തിൽ കൊല്ലം ബ്ലൈൻഡ് ഫെഡറേഷനു നൽകിയ പഠനോപകരണങ്ങളുടെ വിതരണം ഫാ. ജോ ഫെർണാണ്ടസ് നിർവഹിച്ചു. തൃക്കോവിൽ വട്ടം പഞ്ചായത്തിൽ കൊട്ടിയം പൊലീസ് ‌സ്റ്റേഷനു സമീപം ഇടിഞ്ഞുവീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന റജിക്കും മകനും കൊട്ടിയം ഡോൺ ബോസ്‌കോ കോളജും കൊട്ടിയത്തെ ബിൽഡറായ സജീവ് പുല്ലാങ്കുഴിയും ചേരന്നാണു വീടു നിർമിച്ചു നൽകിയത്. സ്വന്തം പേരിൽ ഇവർക്കു വസ്തു ഇല്ലാത്തതിനാൽ സർക്കാർ വക വീട് ലഭിച്ചില്ല. ഇതു മലയാള മനോരമ വാർത്തയാക്കിയതോടെയാണ് സഹായവുമായി ഡോൺ ബോസ്കോകോളജും സജീവും മുന്നോട്ടു വന്നത്.

Share with Friends :

Related News

Observed Population Day

Observed Population Day

Don Bosco College Kottiyam observed Population Day on 10/07/2026. As part of the observance, the National Service Scheme conducted an inter-departmental essay writing…

Academic Year Inauguration 2026 – 2027

Academic Year Inauguration 2026 –…

The FYUGP Inauguration Programme for the Freshers of the academic year 2026–27 was held on July 6,2026 in the college auditorium with the…

Alumni Talk

Alumni Talk

As part of the Taxation Association, COM -VERSE, the Department of Commerce Taxation, Don Bosco College Kottiyam hosted an Alumni talk titled ‘From…

K – DISC Orientation for Career Ambassadors

K – DISC Orientation for…

The Placement Cell successfully organized an inspiring and enriching Orientation Programme for Career Ambassadors, led by Mr. Jijo Jayachandran, Power Skill Trainer and…