കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ നവ സംരംഭക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.വൈ. ജോയ് അധ്യക്ഷതവഹിച്ചു. സംരംഭകയായ ശ്രീമതി. എസ്. നസില യെ ആദരിക്കുകയും തുടർന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു.ഇ. ഡി. ക്ലബ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കെ. എസ്. ശിവകുമാറിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. വൈ. ജോയ് ഏറ്റുവാങ്ങി. സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസർ ശംഭു സുരേഷ് നിർവഹിച്ചു.
ഐക്യു എ സി കോഡിനേറ്റർ ശ്രീ അനസ് മോൻ, കോളേജ് ഇ ഡി ക്ലബ് കോഡിനേറ്റർ എസ് സജീറ എന്നിവർ പ്രസംഗിച്ചു.