കേരളപ്പിറവി ദിനo ‘പിറന്നാൾ – കേരള @69’ ആഘോഷത്തോടനുബന്ധിച്ച് വിവിധതരം നാടൻ കലാപരിപാടികളായ സംഘനൃത്തം,സംഘഗാനം, സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള മാസ്മരികത നടത്തുകയും കോളേജ് അങ്കണത്തിൽ വച്ച് വൈവിധ്യമാർന്ന പായസമേളയിൽ പാലട, ആപ്പിൾ പായസം, സേമിയ പായസം, കടല പായസം, ഏത്തപ്പഴ പായസം, പ്രഥമൻ പായസം വിതരണം സംഘടിപ്പിക്കുകയും ചെയ്തു. ബി.കോം ഫിനാൻസ് വിഭാഗവും മലയാളവിഭാഗവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.Y ജോയ് അധ്യക്ഷത വഹിക്കുകയും കോളേജ് ഡയറക്ടർ ഫാദർ ബോബി ജോൺ ആശംസകൾ അറിയിക്കുകയും ചെയ്തു.